മിഡിലീസ്റ്റിൽ ഇത് പുതു ചരിത്രം; സൗദിയിൽ സമുദ്രാതിർത്തി സംരക്ഷണത്തിൽ ഇനി വനിത സേന


ഷീബ വിജയൻ

ദമ്മാം I സമുദ്രാതിർത്തി സംരക്ഷണത്തിൽ ഇനി വനിത സേന. 178 കിലോമീറ്റർ ചെങ്കടൽ തീരവും കടലിലെ സൗദി അതിർത്തിയും ഇനി പെൺ കാവൽഭടന്മാരുടെ കൂടി ജാഗ്രതയിൻ കീഴിലാകും. നിലവിലെ സൗദി ബോർഡർ ഗാർഡ് യൂനിറ്റിൻ്റെ ഭാഗമായി ഫീമെയിൽ കോർപ്സും പട്രോളിങ് നടത്തും. അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് സംഘത്തിൻ്റെറ യൂനിറ്റുകളാണ് കടൽതീരത്തുകൂടി കാവലൊരുക്കാൻ എത്തുന്നത്. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഫീമെയിൽ സീ റേഞ്ചർ കോർപ്സായി പുതിയ ചരിത്രം രചിക്കുകയാണ്. ഏഴു വനിതകളാണ് മറൈൻ റേഞ്ചർമാരുടെ ആദ്യ സംഘത്തിലുള്ളത്. റോയൽ റിസർവിൽ മൂന്നു വർഷമായി സേവനമനുഷ്ഠിക്കുന്ന റുഖയ്യ അവാദ് അൽ ബലാവിയുടെ നേതൃത്വത്തിലാണ് ഈ സംഘം. ആദ്യത്തെ ഫീമെയിൽ റേഞ്ചറാണ് റുഖയ്യ. നീന്തലിലും ആയുധ ഉപയോഗത്തിലും പെട്ടെന്ന് തീരുമാനമെടുത്ത് പ്രവർത്തിക്കുന്നതിലും അതികഠിനമായ പരിശീലനം പൂർത്തിയാക്കിയവരാണ് സംഘത്തിലുള്ളത്. പ്രഥമശുശ്രൂഷ, സ്വയം പ്രതിരോധം, സംരക്ഷണ സാങ്കേതിക വിദ്യകൾ, പട്രോളിങ്, പാരിസ്ഥിതിക നിരീക്ഷണം എന്നിവക്കും പരിശീലനം ലഭിച്ചിട്ടുണ്ട്. സംഘത്തിലെ അൽവാജ് തീരദേശ പട്ടണത്തിൽനിന്നുള്ള ഗൈദ, രണ്ട് വർഷമായി റേഞ്ചറായി സേവനം അനുഷ്ഠിക്കുന്നു. റോയൽ റിസർവിൻ്റെ നീന്തൽ പരിശീലന പരിപാടിയിൽ ചേർന്ന ആദ്യ കോർപുകളിൽ ഒരാളുമാണ്. തീരപ്രദേശത്ത് പട്രോളിങ് നടത്തുക, സമുദ്രജീവികളെ നിരീക്ഷിക്കുക, പരിസ്ഥിതി നിയന്ത്രണങ്ങൾ നടപ്പാക്കുക, സമുദ്ര ഗവേഷണത്തിനും ആവാസവ്യവസ്ഥ പുനഃസ്ഥാപന ശ്രമങ്ങൾക്കും സംഭാവന നൽകുക എന്നിവയാണ് ഫീമെയിൽ മറൈൻ റേഞ്ചർമാരുടെ ദൗത്യം. കടലിൽ നീന്തുന്നതിനും ജോലിചെയ്യുന്നതിനും ശാരീരികവും സാങ്കേതികവുമായ കഴിവുകൾ ഉപയോഗിച്ച് തീവ്ര നീന്തൽ പരിശീലനം പൂർത്തിയാക്കിയതിനു ശേഷം ജോലിയുടെ ശാരീരിക ആവശ്യങ്ങൾക്കുള്ള സന്നദ്ധത ഉറപ്പാക്കാൻ അവരുടെ ഫിറ്റ്നസ് മാസങ്ങളോളം പരിശോധിച്ചതിനുശേഷമാണ് പുതിയ ദൗത്യത്തിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്.

ആഗോളതലത്തിൽ മറൈൻ റേഞ്ചർമാരിൽ 11 ശതമാനം പേർ മാത്രമാണ് സ്ത്രീകളുള്ളത്. കൂടാതെ കടൽ സമ്പദ് വ്യവസ്ഥയിൽ പ്രവർത്തിക്കുന്നവരിൽ വെറും ഒരു ശതമാനം മാത്രമാണ് സ്ത്രീകൾ. അത്തരമൊരു സാഹചര്യത്തിൽ ഈ മേഖലയിൽ സ്ത്രീകൾക്ക് മാത്രമായി സൗദി പ്രത്യേക സംഘംതന്നെ രൂപവത്കരിച്ചത് ലോകത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.

article-image

DSFFDSFG

You might also like

  • Straight Forward

Most Viewed