സ്ത്രീകളുടെ കഥ പറയുന്ന സൗദി സിനിമ ‘ഹിജ്റ’ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

ഷീബ വിജയൻ
ദമ്മാം I സ്ത്രീകളുടെ കഥ പറയുന്ന ‘ഹിജ്റ’ എന്ന സൗദി സിനിമ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി ഓസ്കാർ പരിഗണനയിലെത്തിയ സൗദി സിനിമ ‘സെ്കയിലി’ന്റെ നിർമാതാവും തിരക്കഥാകൃത്തും അഭിനേതാവുമായ ഷഹദ് അമീന്റെ രണ്ടാമത്തെ ഫീച്ചർ ഫിലിം ആണ് ‘ഹിജ്റ.’ ആഗസ്റ്റ് 27 മുതൽ സെപ്തംബർ ആറു വരെ നടക്കുന്ന 82-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സ്‌പോട്ട്‌ലൈറ്റ് മത്സര വിഭാഗത്തിലേക്കാണ് ഔദ്യോഗിക സൗദി എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ചിത്രം ഓസ്കാർ പരിഗണനക്ക് പുറമെ 15 ലധികം അന്താരാഷ്ട്ര അവാർഡുകൾ നേടി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതുകൊണ്ട്തന്നെ രണ്ടാം ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടക്കുന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ഷഹദ് അമീൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സൗദിയുടെ തെക്കുഭാഗത്ത് നിന്ന് മക്കയെ ലക്ഷ്യമാക്കി രണ്ട് പേരക്കുട്ടികളുമായി യാത്രചെയ്യുന്ന ഒരു മുത്തശ്ശിയാണ് പ്രധാന കഥാപാത്രം. പേരക്കുട്ടികളിലൊരാളെ യാത്രക്കിടയിൽ കാണാതാവുകയും അവളെത്തേടി ലഭ്യമാകുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ വടക്കുദിക്കിലേക്ക് യാത്ര ചെയ്യുകയും ചെയ്യുന്നു. ചിത്രത്തിലുടനീളം സൗദിയുടെ അതിമനോഹരമായ പ്രകൃതിയുടെ വൈവിധ്യം നിറയുന്നു. ഇത് കാഴ്ചയെ വിസ്മയിപ്പിക്കുന്നു. അൽഉല, തബൂക്ക്, നിയോം, ജിദ്ദ തുടങ്ങി ഒമ്പത് സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുന്നത്. രണ്ടു തലമുറയിലെ സ്ത്രീകൾക്കിടയിലുള്ള കാഴ്ചപ്പാടുകളും അസ്ഥിത്ത്വബോധവും പ്രതീക്ഷകളും നിറന്ന കഥാഗതിയാണ് ഇതൾ വിരിയുന്നത്.
Qadfsfdfd