പലസ്തീനെ ഒരു രാഷ്ട്രമായി ഫ്രാൻസ് അംഗീകരിക്കും; മാക്രോൺ

ഷീബ വിജയൻ
പാരീസ് I പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. ഗാസയിലെ പട്ടിണി കിടക്കുന്ന ജനങ്ങളുടെ പേരിൽ ആഗോളതലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് മാക്രോണിന്‍റെ പ്രസ്താവന. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് മാക്രോൺ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഇന്നത്തെ അടിയന്തര കാര്യം ഗാസയിലെ യുദ്ധം അവസാനിക്കുകയും സാധാരണ ജനങ്ങളെ രക്ഷിക്കുകയും ചെയ്യുക എന്നതാണെന്നും മാക്രോൺ കുറിച്ചു. മധ്യപൂർവദേശത്ത് നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള ചരിത്രപരമായ പ്രതിബദ്ധത പാലിച്ചുകൊണ്ട്, ഫ്രാൻസ് പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്നും മാക്രോൺ പറഞ്ഞു.
ASdasadsads