മക്ക ഐ സി എഫ് മൂന്നാമത്തെ "ദാറുൽ ഖൈർ" വീട് നിർമിച്ചു നൽകി


അക്ബർ പൊന്നാനി

മക്ക: കേരള മുസ്ലിം ജമാഅത്തിന്റെ സാന്ത്വനം ദാറുൽ ഖൈർ പദ്ധതിയിൽ ഉൾപ്പെടുത്തി മക്ക ഐ സി എഫ് വീട് നിർമ്മിച്ചു നൽകി. രണ്ടു പതിറ്റാണ്ടിലധികമായി മക്കയിൽ പ്രവാസ ജീവിതം നയിക്കുന്ന മക്കരപ്പറമ്പ് സ്വദേശിക്കാണ് വീട് നൽകിയത്. വീടിന്റെ താക്കോൽ സമർപ്പണം സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ആശീർവാദത്തോടെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി നിർവ്വഹിച്ചു.

കഴിഞ്ഞ സെപ്റ്റംബറിൽ മക്ക ഐ സി എഫ് പ്രസിഡന്റ് അബ്ദു റഷീദ് അസ്ഹരി തറക്കല്ലിട്ട പ്രവൃത്തി ക്ഷേമ കാര്യ സെക്രട്ടറി ജമാൽ കാക്കാടിന്റെ മേൽനോട്ടത്തിലാ യിരുന്നു പൂർത്തിയാക്കിയത്.

മക്ക ഐ സി എഫ് നിർമിച്ച് നൽകുന്ന മൂന്നാമത്തെ ദാറുൽ ഖൈർ വീടാണിത്. 2018 ലെ പത്തുമല ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കാണ് ആദ്യ വീട് നൽകിയത്. പിന്നീട് വയനാട് പ്രളയ ബാധിതർക്ക് ഒരു വീടും നൽകി.

മക്ക ഐ സി എഫ് ന്റെ തന്നെ നാലാമതൊരു വീട് കൂടി പണി നടന്നു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ റമളാനിൽ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള ഒരാൾക്ക് ധന സഹായം ഐ സി എഫ് നൽകിയിരുന്നു. ജീവ കാരുണ്യ, സാന്ത്വന പ്രവർത്തഞങ്ങളിൽ മക്ക ഐ സി എഫ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നു.

ചടങ്ങിൽ പേരോട് അബ്ദു റഹ്മാൻ സഖാഫി, സൗദി നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടി, സൗദി വെസ്റ്റ്‌ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ, അബൂബക്കർ കണ്ണൂർ, നാസർ തച്ചം പൊയിൽ, ഖയ്യൂo ഖാദിസിയ്യ , ഷബീർ ഖാലിദ് സംബന്ധിച്ചു.

article-image

ു്ിു

You might also like

Most Viewed