വിദേശ തീർത്ഥാടകരിൽ പകുതിയോളം എത്തി - 7.17 ലക്ഷം ഹാജിമാർ

അക്ബർ പൊന്നാനി
ജിദ്ദ: ജൂൺ ആദ്യവാരത്തിൽ അരങ്ങേറുന്ന ഇത്തവണത്തെ വിശുദ്ധ ഹജ്ജിൽ വിദേശങ്ങളിൽ നിന്നുള്ള തീർത്ഥാടക പ്രവാഹത്തിന് ഗതിവേഗം. വിമാന മാർഗവും കപ്പൽ വഴിയും കരദൂരം താണ്ടിയും വിശ്വാസികൾ മക്കയും മദീനയും ലക്ഷ്യമാക്കി എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണ്.
സൗദി ഹജ്ജ് - ഉംറ മന്ത്രാലയം വ്യാഴാഴ്ച പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം രാജ്യത്തിന് പുറത്തുനിന്ന് വിവിധ വ്യോമ, കര, കടൽ തുറമുഖങ്ങൾ വഴി എത്തിയ തീർഥാടകരുടെ എണ്ണം 717,044 ആയി. ഇത് ഇത്തവണ ഇഷ്യൂ ചെയ്ത ആകെ ഹജ്ജ് വിസകളുടെ 49% ആണെന്നും മന്ത്രാലയം അറിയിച്ചു.
വിമാനമാർഗം 691,429 തീർത്ഥാടകർ എത്തിയപ്പോൾ 22,794 പേർ കരമാർഗമാണ് എത്തിയത്. കടൽ താണ്ടിയെത്തിയവരുടെ 2,821 ആണെന്നും പ്രസ്താവന വിശദീകരിച്ചു.
ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ പ്രവാഹവും മുൻ നിശ്ചിത സമയക്രമത്തിൽ പുരോഗമിക്കുകയാണ്. മക്കയിലും മദീനയിലും സ്വകാര്യ - സർക്കാർ - സ്വകാര്യ ഏജന്സികളിലൂടെ ഹാജിമാർ എത്തിക്കൊണ്ടിരിക്കുകയാണ്.
സംയോജിത സേവന സംവിധാനത്തിലൂടെ തീർത്ഥാടകരെ സ്വാഗതം ചെയ്യുന്നതിനും അവരുടെ സുഗമമായ വരവ് സാധ്യമാക്കുന്നതിനുമുള്ള രാപ്പകൽ ഭേദമില്ലാത്ത അദ്ധ്വാനങ്ങളാണെങ്ങും.
dsfdf