ഖത്തറിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം


ഖത്തറിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരന്‍ (33),  ഭർത്താവ് പ്രവീണ്‍കുമാര്‍ ശങ്കര്‍ (38) എന്നിവരാണ് മരിച്ചത്. ദോഹയിൽ നിന്നും 70 കിലോമീറ്റർ അകലെ അല്‍ഖോറില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം.  റോഷിൻ ജോൺ− ആൻസി ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകൻ ഏദൻ ഗുരുതര പരിക്കുകളോടെ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണ്. 

മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ബുധനാഴ്ച രാത്രി അല്‍ഖോറിലെ ഫ്‌ളൈ ഓവറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് വാഹനം പാലത്തില്‍ നിന്ന് താഴെ പതിച്ചതാണ് അപകടത്തിന് തീവ്രത വർധിപ്പിച്ചത്. ആംബുലൻസിൽ ആശുപത്രിയിലെത്തിക്കും മുേമ്പ അഞ്ചു പേരും മരണപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ ഖത്തറിൽ നിന്നു യാത്രാ സംഘം സൗദിയിൽ അപകടത്തിൽ പെട്ട് രണ്ട് മലയാളികൾ മരിച്ചതിൻെറ ഞെട്ടലിനിടയിലാണ് ബുധരാഴ്ച രാത്രിയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടം സംഭവിക്കുന്നത്.

article-image

dsgdfxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed