കുവൈത്തിൽ 505 പുതിയ കോവിഡ് കേസുകൾ


കുവൈത്ത് സിറ്റി: കുവൈത്തിൽ 505 പുതിയ കോവിഡ് കേസുകൾ. 514 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 39650 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 31240 ഉം ആയി ഉയർന്നു. 24 മണിക്കൂറിനിടെ 7 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 326 ആയി.

പുതിയ രോഗികളിൽ 231 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 142 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 54 പേർക്കും അഹമ്മദിയിൽ നിന്നുള്ള 132 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 46 പേർക്കും ജഹറയിൽ നിന്നുള്ള 131 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 8084 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 186 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2742 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 354378 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed