കോവിഡ്: ഖത്തറിൽ ഏഴു മരണം,:പുതിയ 1021 കേസ്
ദോഹ: ഖത്തറില് ഏഴു പേര് കൂടി കോവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 93 ആയി ഉയര്ന്നു. 1021 പേരില് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 3831 പേരില് നടത്തിയ പരിശോധനയിലാണ് 1021 പേര്ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.
അതേസമയം 1767 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 65,409 ആയി വർധിച്ചു. ചികിത്സയില് കഴിയുന്നവരുടെ എണ്ണം 19960 ആയും കുറഞ്ഞിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തില് 221 പേരാണുള്ളത്. മൊത്തം രോഗബാധിതരുടെ എണ്ണം 85462 ആണ്. രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനക്ക് 3,13501 പേരാണ് വിധേയരായത്.

