ഖത്തറിൽ കോവിഡ് മുക്തരാവുന്നവരുടെ എണ്ണത്തിൽ വർദ്ധന


ദോഹ: ഖത്തറിൽ കോവിഡ് മുക്തരാവുന്നവരുടെ എണ്ണത്തിൽ വർദ്ധന. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോസിറ്റീവ് കേസുകളേക്കാൾ കൂടുതലാണ് രോഗമുക്തരാവുന്നവരുടെ എണ്ണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 1,918 പേർക്കാണ് കോവിഡ് രോഗം സുഖപ്പെട്ടത്. ദിവസങ്ങൾക്കിടെ രാജ്യത്ത് ഇന്ന് കോവിഡ് മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്ന ആശ്വാസവാർത്തയുമുണ്ട്.

24 മണിക്കൂറിനിടെ 1,828 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 78,416 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗം സുഖപ്പെട്ടവരുടെ എണ്ണം 55,252 ആയി. 23,094 പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 13പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചു. 232 പേരാണ് നിലവിൽ ഐസിയുവിൽ ഉള്ളത്.

ഐസിയുവിൽ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണത്തിലും നേരിയ കുറവ് വന്നിട്ടുണ്ട്. കോവിഡ് വൈറസ് ബാധ നേരത്തേ കണ്ടെത്തുന്നതും മികച്ച ചികിത്സ ലഭ്യമാക്കുന്നതുമാണ് ഈ പുരോഗതിക്കു കാരണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed