ഗാ​​​ര്‍​​​ഹി​​​ക തൊ​​​ഴി​​​ല്‍ വി​​സ ആ​​​ഗ​​​സ്​​​​റ്റ്​ മു​​ത​​ല്‍


ദോഹ: വിസ കേന്ദ്രങ്ങള്‍ വഴി ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസ സേവനങ്ങള്‍ അടുത്ത മാസം ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. വിദേശത്തുള്ള ഖത്തര്‍ വിസ കേന്ദ്രങ്ങള്‍ മുഖേന ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള റിക്രൂട്ട്മെന്‍റ് നടപടിക്രമങ്ങള്‍ക്ക് മാന്‍പവര്‍ ഏജന്‍സികളെ അധികാരപ്പെടുത്തുന്നതിന് പൗരന്മാരെയും താമസക്കാരെയും കന്പനികളെയും  അനുവദിക്കുന്ന പുതിയ സേവനമാണ് വിസ കേന്ദ്രങ്ങള്‍ വഴി നടപ്പാക്കുന്നത്. ബലിപെരുന്നാള്‍ അവധിക്ക് ശേഷം ആഗസ്റ്റ് മധ്യത്തോടെ സേവനങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നതിനിടെ മന്ത്രാലയത്തിന് കീഴിലുള്ള വിസ സപ്പോര്‍ട്ട് സേവന വകുപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള റിക്രൂട്ട്മെന്‍റ് നടപടികള്‍ക്ക് അധികാരപ്പെടുത്തുന്നത് ആഭ്യന്തര മന്ത്രാലയത്തിെന്‍റ മെട്രാഷ് 2 ആപ് വഴിയോ മന്ത്രാലയത്തിെന്‍റ വെബ്സൈറ്റ് മുഖാന്തരമോ ആഭ്യന്തര മന്ത്രാലയം സേവന കേന്ദ്രങ്ങള്‍ വഴിയോ ചെയ്യാന്‍ സാധിക്കും.

ഇതിനു ശേഷം റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ക്ക് ഖത്തര്‍ വിസ കേന്ദ്രങ്ങള്‍ മുഖേന റിക്രൂട്ട്മെന്‍റ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. തൊഴിലാളികളുടെ ബയോമെട്രിക് വിവരങ്ങള്‍, തൊഴില്‍ കരാര്‍ ഒപ്പുവെക്കല്‍, വൈദ്യപരിശോധന എന്നിവ ഉള്‍പ്പെടെ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയും. റിക്രൂട്ട്മെന്‍റ് നടപടികള്‍ അനായാസകരവും വേഗത്തിലുമാക്കുന്നതിെന്‍റയും വിദേശ തൊഴിലാളികള്‍ക്ക് നടപടികള്‍ സ്വന്തം നാടുകളില്‍ വെച്ച്‌ വിസ കേന്ദ്രങ്ങള്‍ വഴി തന്നെ പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തുന്നതിെന്‍റയും ഭാഗമായാണ് പുതിയ സേവനമെന്ന് വിസ സപ്പോര്‍ട്ട് സേവന വിഭാഗം മേധാവി മേജര്‍ അബ്ദുല്ല അല്‍ മുഹന്നദി പറഞ്ഞു.

തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നവരുടെ വിസ നടപടികളും റെസിഡന്‍റ് പെര്‍മിറ്റ് നടപടിക്രമങ്ങളും മാതൃരാജ്യത്ത് വെച്ചുതന്നെ പൂര്‍ത്തിയാക്കുന്നതിന് സൗകര്യമൊരുക്കുന്നതിനാണ് ഖത്തര്‍ വിസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെക്കല്‍ എന്നിവയെല്ലാം ഇനി മാതൃരാജ്യത്ത് വെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ ഈ കേന്ദ്രങ്ങള്‍ വഴി സാധിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed