പ്രമുഖ വ്യവസായിപ്രമോദ് മിത്തല്‍ ബോസ്‌നിയയില്‍ അറസ്റ്റില്‍


ബോസ്‌നിയ: പ്രമുഖ ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെ സഹോദരനും വ്യവസായിയുമായ പ്രമോദ് മിത്തലിനെ ബോസ്‌നിയയില്‍ അറസ്റ്റ് ചെയ്തു. തട്ടിപ്പ്, അധികാര ദുര്‍വിനിയോഗം എന്നിവ സംശയിച്ചാണ് അറസ്‌റ്റെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. 
ലുക്കവാക്കിലുള്ള കല്‍ക്കരി പ്ലാന്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അറസ്‌റ്റെന്നാണു സൂചന. ആയിരത്തോളം പേര്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ജനറല്‍ മാനേജര്‍ പരമേഷ് ഭട്ടാചാര്യയെയും ബോര്‍ഡംഗത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സാമ്പത്തിക കുറ്റകൃത്യമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നു.  പ്രോസിക്യൂട്ടര്‍ അറിയിച്ചു. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ 45 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed