ദോഹ: രണ്ടാമത്തെ സുരക്ഷിത നഗരം


ദോഹ: സുരക്ഷിത ലോക നഗരങ്ങളിൽ ദോഹ രണ്ടാം സ്ഥാനത്ത്. കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുള്ള നഗരങ്ങളിലും രണ്ടാം സ്ഥാനം ദോഹയ്ക്കു തന്നെ. ജീവിത നിലവാരവും കുറ്റകൃത്യ നിരക്കുകളും സംബന്ധിച്ച നംബിയോ ആഗോള സമാധാന സൂചികയിലാണിത്. 13.11 മാത്രമാണ് ദോഹയിലെ കുറ്റകൃത്യ സൂചിക. സുരക്ഷാ സൂചിക 86.89. കേരളത്തിലെ കൊച്ചി ഉൾപ്പെടെ 338 നഗരങ്ങളാണു സൂചികയിൽ പരിഗണിച്ചിട്ടുള്ളത്. സുരക്ഷിത നഗരങ്ങളുടെ രാജ്യാന്തര പട്ടികയിൽ കൊച്ചി 85ാം സ്ഥാനത്താണ്. സുരക്ഷാ സൂചിക: 66.50, കുറ്റകൃത്യ സൂചിക: 33.50. ഗൾഫ് നഗരങ്ങളിൽ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം യുഎഇയിലെ അബുദാബിക്കാണ്. വ്യക്തിഗത സുരക്ഷയിലും കുറ്റകൃത്യങ്ങൾ കുറവുള്ള നഗരങ്ങളുടെ പട്ടികയിലും ദുബായ് 11ാം സ്ഥാനത്താണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed