സി.പി.എം അപവാദം പ്രചരിപ്പിക്കുന്നെന്ന് സാജന്റെ ഭാര്യ
കണ്ണൂർ: കുടുംബത്തിനെതിരെ സിപിഎം അപവാദ പ്രചാരണം നടത്തുന്നുവെന്ന ആരോപണവുമായി ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ഭാര്യ ബീന. ഇങ്ങനെപോയാൽ മക്കൾക്കൊപ്പം ആത്മഹത്യ ചെയ്യേണ്ടി വരുമെന്നു ബീന പറഞ്ഞു. കുട്ടികൾ തനിക്കെതിരെ മൊഴി നൽകിയെന്നത് പ്രചാരണം മാത്രമാണ്.
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്പോൾ മാനസികമായി തളർന്നുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാൽ ചേട്ടൻ (സാജൻ) പോയ പാതയിൽ താനും മക്കളും പോകും. തെറ്റായ വാർത്ത നൽകിയ സിപിഎം മുഖപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കും. അപവാദ പ്രചാരകർ തന്റെ മക്കളുടെ ഭാവി ഓർക്കണമെന്നും സാജന്റെ ഭാര്യ ബീന പറഞ്ഞു.

