കന്പനി­കളിൽ‍ സംയു­ക്ത തൊ­ഴി­ൽ‍­കമ്മി­റ്റി­ രൂ­പവൽ­ക്കരി­ക്കാൻ ഖത്തർ മന്ത്രി­സഭയു­ടെ­ അനു­മതി­


ദോ­ഹ : രാജ്യത്തെ കന്പനികളിൽ‍ തൊഴിലാളികളും തൊഴിലുടമയും ഉൾ‍പ്പെട്ട സംയുക്ത തൊഴിൽ‍കമ്മിറ്റി രൂപവൽക്കരിക്കാൻ ഖത്തർ മന്ത്രിസഭ അനുമതി നൽകി. അമീരി ദിവാനിൽ‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ‍ ബിൻ ഖലീഫ അൽത്‍താനിയുടെ അധ്യക്ഷതയിൽ‍ ചേർ‍ന്ന യോഗത്തിലാണ് ഭരണനിർ‍വഹണ വികസന തൊഴിൽ‍ സാമൂഹിക മന്ത്രിയുടെ കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽ‍കിയത്. കരട് നിയമപ്രകാരം മുപ്പതോ അതിലധികോ ജീവനക്കാരുള്ള ഓരോ കന്പനികളിലും സംയുക്ത കമ്മിറ്റി രൂപവൽക്കരിച്ചിരിക്കണം. തൊഴിലുടമയും തൊഴിലാളികളിൽ‍ നിന്നുള്ള പ്രതിനിധികളും ഉൾ‍പ്പെടുന്നതാണ് കമ്മിറ്റി. കമ്മിറ്റിയിലെ പകുതി അംഗങ്ങൾ‍ തൊഴിലുടമയെയും ബാക്കി പകുതി തൊഴിലാളികളെയും പ്രതിനിധീകരിക്കുന്നവരായിരിക്കണം.

നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ തൊഴിലാളികൾ‍ക്ക് കമ്മിറ്റിയിലേക്ക് തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാം. തൊഴിലാളികൾ‍ക്കിടയിൽ‍നിന്ന് തന്റെ പ്രതിനിധികളെ തൊഴിലുടമയ്ക്കും തിരഞ്ഞെടുക്കാം. തൊഴിലുടമയുടെ അസാന്നിധ്യത്തിൽ‍ നിയമപരമായി കന്പനിയുടെ ഭരണനിർ‍വഹണത്തിൽ‍ അധികാരം വിനിയോഗിക്കാൻ തൊഴിലുടമ ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥരാകണം കമ്മിറ്റിയിൽ‍ തൊഴിലുടമയെ പ്രതിനിധീകരിക്കാൻ. രണ്ട് വർ‍ഷമായിരിക്കും കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി. 

തൊഴിൽ‍ സംഘാടനം, ഉൽപ്പാദനവും വികസനവും വർ‍ദ്ധിപ്പിക്കുന്ന മാർ‍ഗങ്ങൾ‍, ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തൽ‍, തൊഴിലാളികൾ‍ക്കുള്ള പരിശീലന പരിപാടികൾ‍, അപകട പ്രതിരോധ മാർ‍ഗങ്ങൾ‍, ഒക്കുപ്പേഷണൽ‍ സേഫ്റ്റി− ആരോഗ്യ ചട്ടങ്ങൾ‍ നടപ്പാക്കുന്നതിലെ മെച്ചപ്പെടുത്തൽ‍, തൊഴിലാളികളുടെ പൊതുസംസ്‌കാരം വളർ‍ത്തിയെടുക്കുക എന്നിവയും കമ്മിറ്റിയുടെ ചുമതലകളിൽ‍ ഉൾ‍പ്പെടുന്നു. കമ്മിറ്റിയിലെ അംഗത്വം സംബന്ധിച്ചും തിരഞ്ഞെടുപ്പ് നടപടികൾ‍ സംബന്ധിച്ചുമുള്ള വ്യവസ്ഥകളും കരടിൽ‍ നിർ‍ദേശിക്കുന്നുണ്ട്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed