ദു­ബൈ­ മി­റാ­ക്കിൾ ഗാ­ർ­ഡൻ തു­റന്നു­


ദുബൈ : മരുഭൂമിയിലെ മലർവാടിയായ ദുബൈ മിറക്കിൾ ഗാർഡൻ സഞ്ചാരികൾക്കായി തുറന്നു. പുഷ്പാലംകൃതമായ 12 മീറ്റർ ഉയരമുള്ള കൂറ്റൻ കുട്ടിക്കരടിയാണ് മിറാക്കിൾ ഗാർഡനിലെ ഇത്തവണത്തെ പ്രധാന ആകർഷണം. 120 വ്യത്യസ്തയിനങ്ങളിലുള്ള അഞ്ചുകോടി പൂക്കളാണ് ഇക്കുറി ഇവിടെ വസന്തം വിരിയിച്ചിരിക്കുന്നത്. ഇത് കൂടാതെ ഹംസങ്ങളും ചിത്രശലഭങ്ങളും ഉറുന്പുകളുമൊക്കെ വിവിധ രൂപങ്ങളിലും വർണങ്ങളിലും ഇവിടെ ഒരുങ്ങിയിട്ടുണ്ട്.

ശിൽപങ്ങളും രൂപങ്ങളുമെല്ലാം പൂക്കൾകൊണ്ട് മൂടി വർണപ്രപഞ്ചമൊരുക്കിയിരിക്കുന്ന ഉദ്യാനം സന്ദർശകരുടെ മനം കവരും. ഞായർ തൊട്ട് വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതു മണി വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒന്പതുതൊട്ട് രാത്രി പതിനൊന്നുവരെയാണ് സന്ദർശന സമയം. മുതിർന്നവർക്ക് 40 ദിർഹവും കുട്ടികൾക്ക് 30 ദിർഹവുമാണ് പ്രവേശന നിരക്ക്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed