ഖത്തർ‍ ചാ­രി­റ്റി­ സൊ­മാ­ലി­യയിൽ‍ നടപ്പാ­ക്കി­യത് 290 പദ്ധതി­കൾ


ദോഹ : കഴിഞ്ഞ മാസം വരെ സൊമാലിയയിൽ‍ ഖത്തർ‍ ചാരിറ്റി നടപ്പാക്കിയത് 290 പദ്ധതികൾ‍. മൂന്നരക്കോടി റിയാൽ‍ ചെലവിട്ടാണ് ഈ വർ‍ഷം ജൂൺ വരെ ഇത്രയധികം പദ്ധതികൾ‍ നടപ്പാക്കിയത്. 

കിണർ‍ കുഴിക്കൽ‍, വിദ്യാഭ്യാസ, ആരോഗ്യ സമുച്ചയ നിർ‍മാണം, ബഹുസേവനകേന്ദ്രങ്ങൾ‍, വരുമാന സമാഹരണ പദ്ധതികൾ‍, സാമൂഹികസ്‌പോൺസർ‍ഷിപ്പ്, അടിയന്തര ദുരിതാശ്വാസ പദ്ധതി എന്നിവ ഉൾ‍പ്പെടെയുള്ള പദ്ധതികളാണ് നടപ്പാക്കിയത്. ഈ വർ‍ഷം അടുത്ത പകുതിയിൽ‍ 2.4 കോടി റിയാൽ‍ ചെലവിട്ട് 610 പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ഖത്തർ‍ ചാരിറ്റി പ്രസ്താവനയിൽ‍ അറിയിച്ചു.

വരൾ‍ച്ച ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഖത്തർ‍ ചാരിറ്റിയുടെ പ്രവർ‍ത്തനം. 2009 തുടക്കം മുതൽ‍ 2017 ആദ്യ പകുതി വരെ നടപ്പാക്കിയ വൻകിട പദ്ധതികളിലൂടെ രണ്ട് ലക്ഷത്തോളം ജനങ്ങൾ‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed