ഈദ് അവധി ദിനങ്ങളിൽ ഖത്തറിൽ നിന്ന് വിദേശത്തേക്ക് പോയവരുടെ എണ്ണത്തിൽ വൻ കുറവ്

ദോഹ : ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ വിച്ഛേദിച്ചിട്ട് രണ്ട് ആഴ്ചകളായി. ഖത്തറുമായി കര, ജല, വായു ബന്ധങ്ങൾ രാജ്യങ്ങൾ വിച്ഛേദിച്ചതോടെ ഈ രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണവും കുറഞ്ഞു.
അതുകൊണ്ട് തന്നെ ഖത്തറി നിവാസികളിലധികവും ഈദുൽ ഫിത്തർ ആഘോഷിച്ചത് സ്വദേശത്ത് തന്നെയാണ്. ഈദ് അവധി ദിനങ്ങളിൽ യാത്ര ചെയ്യാൻ തീരുമാനിച്ചിരുന്ന പലരും അതെല്ലാം റദ്ദാക്കി ഖത്തറിൽ തന്നെ സമയം ചിലവഴിക്കാനാണ് ആഘോഷിച്ചത്.
തങ്ങളുടെ രാജ്യം ഇത്രയും വലിയൊരു പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തിൽ തന്നെ ഈദ് ആഘോഷിക്കാനാണ് ആലോചിക്കുന്നതെന്ന് പലരും പറയുന്നു. പലരും ട്വിറ്ററിൽ കുറിച്ചിരിക്കുന്നത് ഇത്തരത്തിലാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഈദ് അവധി ദിനങ്ങളിൽ 70 ശതമാനത്തോളം ബുക്കിംഗ് കുറച്ചിട്ടുണ്ട്.
യൂറോപ്പിലേക്കും മറ്റും യാത്ര പദ്ധതിയിട്ടവർ പലരും അത് റദ്ദാക്കി ഖത്തറിൽ തന്നെയാണ് ഈദ് അവധി ആഘോഷിച്ചത്. ഖത്തറിൽ ഈദ് ആഘോഷിക്കാൻ നിരവധി അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.