ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിന്‍റെ പിതാവ് അന്തരിച്ചു; വിടവാങ്ങിയത് മുന്‍ ഒളിമ്പികിസ് മെഡല്‍ ജേതാവ്

ഷീബ വിജയൻ
ന്യൂഡല്‍ഹി I മുന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിന്‍റെ പിതാവ് ഡോ.വെസ് പേസ് (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. 1972 മ്യൂണിക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു. ഇന്ത്യന്‍ കായികരംഗവുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്ന വെസ് പേസിന് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹോക്കി ടീമിലെ മിഡ്ഫീല്‍ഡറായിരുന്ന അദ്ദേഹം ഫുട്‌ബോള്‍, ക്രിക്കറ്റ്, റഗ്ബി തുടങ്ങി നിരവധി കായിക ഇനങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
ASDSDSSA