ഖത്തറിലെ സൂഖ് വാഖിഫിൽ ആറു ദിവസത്തിനിടെ വിറ്റത് 80 ടൺ ഈത്തപ്പഴം


ഷീബ വിജയൻ
ദോഹ I സൂഖ് വാഖിഫിൽ നടക്കുന്ന ഈത്തപ്പഴ പ്രദർശന മേളയിൽ റെക്കോർഡ് വില്പന. ആറു ദിവസത്തിനിടെ എൺപത് ടൺ ഈത്തപ്പഴമാണ് മേളയിൽ വിറ്റഴിച്ചത്. ഫെസ്റ്റിവലിന്റെ പത്താം പതിപ്പാണ് ഇത്തവണത്തേത്. ജൂലൈ 24 മുതൽ ആഗസ്ത് ഏഴു വരെ നടക്കുന്ന മേളയിൽ ഖത്തറിൽ നിന്നുള്ള 114 ഫാമുകളാണ് തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നത്. ഇതുവരെ വിറ്റഴിച്ചത് 79,421 കിലോ ഈത്തപ്പഴം. 36,300 സന്ദർശകർ മേളയ്‌ക്കെത്തിയതായും അധികൃതർ അറിയിച്ചു. ഈത്തപ്പഴത്തിന് പുറമേ, 978 കിലോ പഴങ്ങളും വിറ്റുപോയി. അൽ ഖലാസ്, അൽ ഷീഷി, അൽ ഖനീസി, അൽ ബർഹി തുടങ്ങിയ ഈത്തപ്പഴ ഇനങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. 33,181 കിലോ അൽ ഖലാസാണ് വിറ്റുപോയത്. പതിനേഴായിരം കിലോ ഗ്രാം ഷീഷിയും പതിനാറായിരം ഖനീസിയും വിറ്റഴിച്ചു.

ഖത്തറിൽ ഈത്തപ്പഴ സീസൺ ആരംഭിക്കുന്ന വേളയിലാണ് സൂഖ് വാഖിഫിൽ മേള അരങ്ങേറുക. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്ന് വിളവെടുക്കുന്ന വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങൾ ഒരിടത്ത് ലഭ്യമാകുമെന്നതാണ് മേളയുടെ സവിശേഷത.

article-image

XXZCXZ

You might also like

  • Straight Forward

Most Viewed