ഈദ് ദി­നത്തി­ൽ അബു­ദാ­ബി­യി­ലെ­ നി­രത്തു­കളിൽ വൻ ഗതാ­ഗതക്കു­രു­ക്ക്


അബുദാബി : ഈദ് ദിനത്തിൽ അബുദാബിയിലെ നിരത്തുകളിൽ അനുഭവപ്പെട്ടത് വൻ ഗതാഗതക്കുരുക്ക്. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരാണ് വാഹനഗതാഗതം നിയന്ത്രിച്ചത്. നിങ്ങളുടെ സുരക്ഷ, ഞങ്ങളുടെ സന്തോഷം പദ്ധതിയുടെ ഭാഗമായി ഗതാഗത ബോധവൽകരണ പദ്ധതികളും പോലീസിന്റെ നേതൃത്വത്തിൽ നടന്നു.  

വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാത്തത്, അമിതവേഗം, സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്യുന്നത്, മൊബൈൽ ഫോൺ ഉപയോഗം എന്നിവയെല്ലാം അപകടങ്ങൾക്കും ഗതാഗത തടസ്സങ്ങൾക്കും കാരണമാകുന്നതായി ഗതാഗത വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് അൽ സെഹി പറഞ്ഞു. 

പഴകിയ ടയറുകൾ മാറ്റി ഗുണമേന്മയുള്ള  ടയറുകൾ ഉപയോഗിക്കണം. ദീർഘദൂര യാത്രകളിൽ വാഹന ഉപയോക്താക്കളുടെ സേവനത്തിനായി പോലീസ് പട്രോളിങ് വിഭാഗങ്ങളുണ്ടാവും.  വാഹനമോടിക്കുന്നവർ ഒരിക്കലും മൊബൈൽ ഉപയോഗിക്കരുതെന്നും ഇത് വലിയ ദുരന്തങ്ങൾ വരുത്തിവെക്കുമെന്നും  അൽ സെഹി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed