ഹജ്ജ് രജിസ്‌ട്രേഷൻ നവംബർ 15 വരെ നീട്ടി
 
                                                            ഷീബ വിജയൻ
ദോഹ I ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി നവംബർ 15 വരെ നീട്ടി ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ്. പൊതുജനാഭ്യർഥന കണക്കിലെടുത്താണ് രജിസ്‌ട്രേഷൻ കാലാവധി നീട്ടിയത്. പുതിയ സമയപരിധി അവസാനിക്കുന്നതുവരെ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ hajj.gov.qa വഴി രജിസ്‌ട്രേഷൻ തുടരും. ഒക്ടോബർ ഒന്നു മുതൽ 31 വരെയായിരുന്നു നേരത്തെയുള്ള രജിസ്ട്രേഷൻ സമയം. ഇത്തവണ രജിസ്ട്രേഷൻ നടപടിക്രമങ്ങളിൽ രണ്ട് മാറ്റങ്ങൾ ഔഖാഫ് കൊണ്ടു വന്നിട്ടുണ്ട്.
adsdsasadad
 
												
										 
																	