ഇടത്തൊടി ഫിലിംസിന്റെ 'ഡബിൾ ഫീച്ചർ' പ്രദർശനത്തിന് ഒരുങ്ങി; പ്രശസ്ത സംവിധായകൻ തുളസീദാസ് മുഖ്യാതിഥി
പ്രദീപ് പുറവങ്കര
മനാമ: ഇടത്തൊടി ഫിലിംസും ലിൻസാ ഫിലിംസും കോൺവെക്സ് മീഡിയയും ചേർന്ന് നിർമ്മിച്ച 'ഡബിൾ ഫീച്ചർ' പ്രദർശനത്തിനായി 'അച്ഛൻ മാഷും' 'സ്റ്റാർസ് ഇൻ ദ ഡാർക്നെസ്സും' ഒരുങ്ങി. ലിനി സ്റ്റാൻലിയാണ് രണ്ട് ചിത്രങ്ങളുടെയും തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്.
എം. ആർ. ഗോപകുമാറിനെ കേന്ദ്രകഥാപാത്രമാക്കി ബഹ്‌റൈനിൽ പൂർണ്ണമായും ചിത്രീകരിച്ചതാണ് 'അച്ഛൻ മാഷ്'. ഇടത്തൊടി കെ. ഭാസ്ക്കരൻ നിർമ്മിച്ച 'സ്റ്റാർസ് ഇൻ ദ ഡാർക്നെസ്സ്' എന്ന ഹ്രസ്വചിത്രം, എ.ഐ.ത്രീഡി (AI-3D) സാങ്കേതികവിദ്യയിലൂടെ കഥ പറഞ്ഞ ആദ്യത്തെ മലയാള ഹ്രസ്വഫിലിം എന്ന പ്രത്യേകതയോടെ ഇതിനോടകം തന്നെ ടി.വി. അവാർഡ് ഉൾപ്പെടെ 15ഓളം ദേശീയ, അന്താരാഷ്ട്ര അവാർഡുകളിലായി 50 ഓളം പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
ജേക്കബ് ക്രിയേറ്റീവ് ബീസാണ് രണ്ട് സിനിമകളുടെയും ഛായാഗ്രഹണവും സിനിമാറ്റോഗ്രാഫിയും നിർവ്വഹിച്ചിരിക്കുന്നത്. സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ തുളസിദാസാണ് ഈ ചിത്രങ്ങളുടെ പ്രദർശന വേളയിലെ മുഖ്യാതിഥി.
നാളെ വൈകീട് 5 മണിക്ക് ദാനാമോൾ എപിക്സ് തിയേറ്ററിൽ വെച്ച് നടക്കുന്ന പ്രദർശന വേളയിൽ തുളസിദാസ് സംവിധാനം ചെയ്യുന്ന പുതിയ മലയാള സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനവും ഉണ്ടാകും. ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ലിനി സ്റ്റാൻലിയാണ്.
ഇതുമായി ബന്ധപെട്ട് നടന്ന പത്രസമ്മേളനത്തിൽ തുളസിദാസ്,ലിനി സ്റ്റാൻലി, ഇടത്തൊടി കെ. ഭാസ്കരൻ, അജിത് നായർ, ജേക്കബ് ക്രിയേറ്റീവ് ബീസ്, ഹരീഷ് നായർ, വിനോദ് നാരായണൻ, സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ, സന്തോഷ് കെ നായർ എന്നിവർ പങ്കെടുത്തു.
asdfsf
