ഭീകരരെയും വിഘടനവാദികളെയും മഹത്വവത്കരിച്ച പുസ്തകം: ഒമർ അബ്ദുള്ള സർക്കാർ വിവാദത്തിൽ


ഷീബ വിജയൻ

ജമ്മു കാശ്മീരിലെ സർക്കാർ സ്കൂൾ ലൈബ്രറികളിൽ ശിക്ഷിക്കപ്പെട്ട ഭീകരരെയും വിഘടനവാദി നേതാക്കളെയും പ്രകീർത്തിക്കുന്ന പുസ്തകം വിതരണം ചെയ്തതിനെച്ചൊല്ലി ഒമർ അബ്ദുള്ള സർക്കാർ കടുത്ത വിവാദത്തിൽ. മഖ്ബൂൽ ഭട്ട്, സയ്യിദ് അലി ഷാ ഗിലാനി, മസ്രത് അലം, മിർവായിസ് ഉമർ ഫാറൂഖ് തുടങ്ങിയ വിഘടനവാദികളെ പ്രമുഖ വ്യക്തിത്വങ്ങളായി ചിത്രീകരിച്ചിരിക്കുന്ന പുസ്തക വിതരണത്തിനെതിരെ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിന് പകരം രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചവരെ മഹത്വവത്കരിക്കുന്ന ഈ നടപടി 'അക്കാദമിക് ജിഹാദ്' ആണെന്ന് ബിജെപി നേതാവും നിയമസഭാ പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ്മ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, വിവാദമായ ഈ പുസ്തകം താൻ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പ്രതികരണം.

article-image

dfsdsfdsasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed