സൂപ്പർമാർക്കറ്റിൽ കാട്ടുപന്നി ആക്രമണം; കുത്തേറ്റ് യുവതിക്ക് പരിക്ക്, പന്നിയെ വെടിവെച്ചുകൊന്നു


ഷീബ വിജയൻ

പത്തനംതിട്ട റാന്നിയിൽ സൂപ്പർമാർക്കറ്റിന്റെ ചില്ല് തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി കടയുടമയായ വീട്ടമ്മയെ ക്രൂരമായി ആക്രമിച്ചു. മന്ദിരംപടി സ്വദേശിനി ബീനയ്ക്കാണ് ഞായറാഴ്ച രാവിലെ എട്ടരയോടെയുണ്ടായ ഈ സംഭവത്തിൽ കൈക്ക് പരിക്കേറ്റത്. ബീനയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പന്നി കടയിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സമീപത്തെ ജനവാസ മേഖലയിൽ വലിയ രീതിയിൽ ഭീതി പരത്തിയ കാട്ടുപന്നിയെ, ഒടുവിൽ പഞ്ചായത്തിന്റെ പ്രത്യേക അനുമതിയോടെ വെടിവെച്ചുകൊന്നു. വിവരമറിഞ്ഞ് ജനപ്രതിനിധികളും വനപാലകരും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റ ബീന നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

article-image

frserfdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed