ഒമാനിലെ വനിതാ ബ്യൂട്ടി സെന്ററുകളിൽ പരിശോധന


ആരോഗ്യ സുരക്ഷ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി വനിതാ ബ്യൂട്ടി സെന്ററുകളിൽ പരിശോധനയുമായി മുനിസിപ്പാലിറ്റി അധികൃതർ. ഖബൂറയിലെ മുനിസിപ്പാലിറ്റി അധികൃതർ 17 വനിതാ ബ്യൂട്ടി സെന്ററുകളിാണ് അടുത്തിടെ പരിശോധന നടത്തിയത്. ഒരുസ്ഥാപനത്തിൽ ആരോഗ്യ ലംഘനങ്ങൾ കണ്ടെത്തി. പ്രശ്നം പരിഹരിക്കുന്നതിനും പൊതുജനാരോഗ്യത്തിന് ഉണ്ടാകാവുന്ന അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും വേണ്ട നടപടികൾ കൈകൊള്ളാൻ നിർദേശിച്ചു. 

ചെറിയ ലംഘനങ്ങളുള്ള കേന്ദ്രങ്ങൾക്ക് പരിശോധനാ സംഘം മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഉപയോഗശൂന്യമായ ഏഴ് വസ്തുക്കൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.

article-image

്േു്േു

You might also like

  • Straight Forward

Most Viewed