മസ്‌കത്ത് ഗവർണറേറ്റിലെ സീബ് സൂഖിൽ തീപിടിത്തം; കത്തിയമർന്നത് 20ഓളം കടകൾ

മസ്‌കത്ത് ഗവർണറേറ്റിലെ സീബ് സൂഖിലുണ്ടായ തീപിടിത്തത്തിൽ കത്തിയമർന്നത് 20 ഓളം കടകൾ. ഇവയിൽ ഭൂരിഭാഗവും മലയാളികളുടേതാണ്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആർക്കും പരുക്കേറ്റിട്ടില്ല. അഗ്‌നിശനമ സേന തീ നിയന്ത്രണ വിധേയമാക്കി. ആറ് മണിക്കൂർ തുടർച്ചയായി തീ കത്തിയതോടെയാണ് സൂഖിന്റെ ഭൂരിഭാഗവും കത്തിനശിച്ചത്.
ആറ് മണിക്കൂർ തുടർച്ചയായി തീ കത്തിയതോടെയാണ് സൂഖിന്റെ ഭൂരിഭാഗവും കത്തിനശിച്ചത്. അപകട കാരണം അറിവായിട്ടില്ല. സൂഖിലെ കടകൾ അടച്ചതിനാൽ കച്ചവടക്കാരും ഉപഭോക്താക്കളും ഇവിടെ ഇല്ലാതിരുന്നത് ആളപായവും വന്‍ ദുരന്തവും ഒഴിവാക്കി. നിരവധി കടകളും ഗോഡൗണുകളും വെയർഹൗസുകളും കത്തിനശിച്ചവയിൽ പെടുന്നു.
sdfs