ഒമാനിലെ ഇന്ത്യൻ എംബസിയുടെ പേരിലെത്തുന്ന വ്യാജ ഫോൺ കോളുകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്


ഒമാനിലെ ഇന്ത്യൻ എംബസിയുടെ പേരിലെത്തുന്ന വ്യാജ ഫോൺ കോളുകളിൽ ജാഗ്രത പാലിക്കണമെന്ന് എംബസി അധികൃതരുടെ മുന്നറിയിപ്പ്.‌ രേഖകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കാൻ പണം അടക്കണമെന്നും ആവശ്യപ്പെട്ടാണ് കോളുകൾ എത്തുന്നത്. വ്യക്തിപരമായ വിവരങ്ങളോ പെയ്‌മെന്‍റുകളോ ഫോണിലൂടെ ആവശ്യപ്പെടുകയില്ലെന്ന് എംബസി അധികൃതർ‍ ട്വീറ്റിൽ വ്യക്തമാക്കി. 

ഇത്തരം വ്യാജ കോളുകൾ എത്തിയാൽ അക്കാര്യം എന്ന ഇ−മെയിൽ വഴി എംബസിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.

article-image

dgx

You might also like

Most Viewed