ഒമാനിൽ പുതിയ ബ്രിട്ടീഷ് അംബാസഡർ
സുൽത്താനേറ്റിലെ പുതിയ ബ്രിട്ടീഷ് അംബാസഡറായി ഡോ. ലിയാനെ സൗന്‍ഡേർസിനെ നിയമിച്ചു. നിലവിലെ അംബാസഡർ വില്യം മുർറെക്ക് പകരക്കാരിയായി ഡോ. ലിയാനെ ഈ മാസം ചുമതലയേൽക്കും.
ബ്രിട്ടീഷ് ഫോറിന്‍ കോമണ്‍വെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫിസാണ് പുതിയ അംബാസഡറെ പ്രഖ്യാപിച്ചത്. മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മേഖലയുമായി ബന്ധപ്പെട്ട് ബ്രിട്ടനുവേണ്ടി വിവിധ വകുപ്പുകളിൽ ഡോ. ലിയാനെ സൗന്‍ഡേർസ് പ്രവർത്തിച്ചിട്ടുണ്ട്.
hklhk

