അധാർമിക പ്രവർത്തനം; ഒമാനിൽ സ്ത്രീകളുൾപ്പെടെ 39 പേർ അറസ്റ്റിൽ
അധാർമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളുൾപ്പെടെ 39 പേരെ മസ്കത്ത് ഗവർണറേറ്റിൽനിന്ന് അധികൃതർ അറസ്റ്റ് ചെയ്തു. തൊഴിൽ മന്ത്രാലയം, റോയൽ ഒമാൻ പൊലീസിന്റെ (ആർ.ഒ.പി) സഹകരണത്തോടെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ (ജോയന്റ് ഇൻസ്‌പെക്ഷൻ ടീം) ഗവർണറേറ്റിലെ സ്വകാര്യ വീടുകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.
തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് അധാർമിക പ്രവർത്തനങ്ങൾ നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
േൂു്ു

