ബോളിവുഡ് നടനും സംവിധായകനുമായ മംഗൾ ധില്ലൻ അന്തരിച്ചു
ബോളിവുഡ് നടനും സംവിധായകനുമായ മംഗൾ ധില്ലൻ അന്തരിച്ചു. കാൻസർ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ലുധിയാനയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസമായി അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായിരുന്നു. ജൂൺ 18ന് ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.
എഴുത്തുകാരനും ചലച്ചിത്ര നിർമാതാവുമായിരുന്നു. നാടകരംഗത്തുനിന്നും സിനിമയിൽ എത്തിയ ധില്ലൻ പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലാണ് ജനിച്ചത്.
sdg

