കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നെറിഞ്ഞ കുപ്പികൊണ്ടു പരിക്കേറ്റ ഒമാൻ സ്വദേശി മരിച്ചു


കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നെറിഞ്ഞ കുപ്പികൊണ്ടു പരിക്കേറ്റ ഒമാൻ സ്വദേശി സുലൈമാൻ ബിൻ ഇബ്രാഹിം മരിച്ചു. ഈ മാസം നാലിന് ജുമൈറ ബീച്ച് റസിഡൻസ് (ജെബിആർ ) കെട്ടിടത്തിൽ നിന്നെറിഞ്ഞ കുപ്പി തലയിൽ വീണ് ഗുരുതര പരുക്കേറ്റ ഇദ്ദേഹം ചികിത്സയിലായിരുന്നു. സംഭവത്തിൽ ഏഷ്യക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സുലൈമാൻ ബിൻ ഇബ്രാഹിമിന്റെ വിയോഗ വാർത്ത അദ്ദേഹത്തിന്റെ ബന്ധുക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. നിരവധി പേരാണ് അനുശോചനം അറിയിച്ചത്. റസ്റ്റോറന്റിൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്പോഴാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

കെട്ടിടത്തിൽ നിന്നും കുപ്പി കൊണ്ട് ഏറു കൊണ്ട വ്യക്തി വഴിയിൽ വീണു കിടക്കുന്നുവെന്നാണ് പൊലീസിന് പരാതി ലഭിച്ചത്. ഉടൻ തന്നെ സ്ഥലത്ത് എത്തുകയും പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പ്രതിയെ ആദ്യം കണ്ടെത്താനായില്ലെങ്കിലും ഏറു കൊണ്ട സ്ഥലവും കെട്ടിട സ്ഥിതിയും താരതമ്യം ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

You might also like

  • Straight Forward

Most Viewed