ഡ്രോണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബായ്


ഡ്രോണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബായ്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.

നേരത്തെ എൻഒസി ലഭിച്ചവർക്കെല്ലാം സസ്പെൻഷൻ സംബന്ധിച്ച് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി സന്ദേശം അയച്ചു. ഡ്രോണുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കുമുള്ള പുതിയതും തീർപ്പുകൽപ്പിക്കാത്തതുമായ അപേക്ഷകൾ നിലവിൽ നിർത്തിവച്ചിരിക്കുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. എന്തുകൊണ്ടാണ് ഡ്രോണിന്റെ ഉപയോഗം നിർത്തിവെച്ചതെന്നകാര്യം വ്യക്തമല്ല.

You might also like

Most Viewed