ആഴ്ചയിൽ മൂന്ന് സർവീസുകളുമായി ഫ്ലൈനാസ്; മസ്കത്ത്-ജിദ്ദ യാത്ര കൂടുതൽ എളുപ്പമാകും
ഷീബ വിജയൻ
റിയാദ്: മസ്കത്തിനും ജിദ്ദയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസിന് (flynas) ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതി ലഭിച്ചു. ഡിസംബർ ഒന്നു മുതൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും ഈ റൂട്ടിൽ സർവീസ് നടത്തുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് വിമാനങ്ങൾ ഉണ്ടാവുക.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെയും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ചാണ് പുതിയ സർവീസ്. സമയക്രമം അനുസരിച്ച്, ഫ്ലൈനാസ് XY657 വിമാനം ഉച്ചയ്ക്ക് 1:20-ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5:10-ന് മസ്കത്തിൽ എത്തും. തുടർന്ന് മടക്കയാത്രയായ XY658 വിമാനം വൈകുന്നേരം 6:00 മണിക്ക് മസ്കത്തിൽ നിന്ന് പുറപ്പെട്ട് രാത്രി 8:35-ന് ജിദ്ദയിൽ ഇറങ്ങും. ഒമാനിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്കും ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന പ്രവാസികൾക്കും പുതിയ വിമാന സർവീസ് വലിയ ആശ്വാസമാകും.
bfvbb


