സാധാരണയേക്കാൾ 14 ശതമാനം വലിപ്പവും തിളക്കവും; ഒമാനിൽ ഇന്ന് സൂപ്പർമൂൺ കാഴ്ച
ഷീബ വിജയൻ
മസ്കറ്റ്: വാനനിരീക്ഷകർക്കും ഫോട്ടോഗ്രാഫർമാർക്കും വിരുന്നൊരുക്കിക്കൊണ്ട് ഒമാന്റെ ആകാശത്ത് ഇന്ന് അപൂർവ വാനവിസ്മയമായ 'സൂപ്പർമൂൺ' ദൃശ്യമാകും. സാധാരണ പൂർണ്ണചന്ദ്രനേക്കാൾ കൂടുതൽ വലിപ്പത്തിലും തിളക്കത്തിലുമായിരിക്കും ഇന്ന് രാത്രി ചന്ദ്രൻ പ്രത്യക്ഷപ്പെടുക. 2026-ലെ രണ്ടാമത്തെ സൂപ്പർമൂൺ പ്രതിഭാസമാണിത്.
ഭ്രമണപഥത്തിൽ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബിന്ദുവിൽ എത്തുമ്പോഴാണ് സൂപ്പർമൂൺ ഉണ്ടാകുന്നത്. ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള സമയത്തെ പൂർണ്ണചന്ദ്രനെ അപേക്ഷിച്ച്, സൂപ്പർമൂൺ സമയത്ത് ചന്ദ്രന് ഏകദേശം 14 ശതമാനത്തോളം വലിപ്പം കൂടുതലായി അനുഭവപ്പെടുമെന്ന് ഒമാൻ സൊസൈറ്റി ഓഫ് അസ്ട്രോണമി ആൻഡ് സ്പേസ് വ്യക്തമാക്കി.
ഒമാൻ സമയം വൈകുന്നേരം 4:57-ഓടെ ചന്ദ്രൻ ആകാശത്ത് ദൃശ്യമാകുമെങ്കിലും, ഈ പ്രതിഭാസത്തിന്റെ പൂർണ്ണരൂപം വൈകുന്നേരം 6:53-ഓടെയാണ് കാണാനാവുക. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒമാനിലുടനീളം നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ഈ ആകാശവിസ്മയം ആസ്വദിക്കാൻ സാധിക്കും. കിഴക്കൻ ചക്രവാളം തടസ്സങ്ങളില്ലാതെ വ്യക്തമായി കാണാൻ കഴിയുന്ന തുറസ്സായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത്, മനോഹരമായ കാഴ്ചകളും ചിത്രങ്ങളും പകർത്താൻ സഹായിക്കുമെന്ന് അധികൃതർ നിർദ്ദേശിച്ചു.
cdxczxzccxz


