സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ


മസ്കത്ത്: സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ. ടെലികോം, ഐടി രംഗത്തെ ചില തസ്തികകൾ സ്വദേശിവത്കരിക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ എച്ച് ആർ മാനേജർമാരുമായി ഒമാൻ മന്ത്രാലയം അണ്ടർ സെക്രട്ടറിമാർ ചർച്ച നടത്തി.

വിവിധ ജോലികൾ സ്വദേശിവത്കരിക്കുന്നതിനായുള്ള വെല്ലുവിളികൾ മനസിലാക്കി അവക്ക് പരിഹാരം കണ്ടെത്തുന്നതിനായി വിവിധ മേഖലകളുമായി ബന്ധപ്പെട്ടവർ മന്ത്രാലയവുമായി സഹകരിക്കണമെന്ന് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ അൽ ഹുസ്നി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed