നടൻ നാന പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പൊലീസ്
പ്രദീപ് പുറവങ്കര
പനാജി: പ്രശസ്ത ബോളിവുഡ് താരം നാന പടേക്കറുടെ (75) മരണത്തിൽ ഗോവ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഗോവയിലെ വസതിയിൽ വെച്ച് മരിച്ച നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസും മണിപ്പാൽ ആശുപത്രി അധികൃതരും അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 5.20-ഓടെ ദോന പൗളയിലുള്ള വസതിയിൽ ബോധരഹിതനായി വീണ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 45 മിനിറ്റോളം സി.പി.ആർ നൽകി ജീവൻ തിരിച്ചെടുക്കാൻ ശ്രമിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി.
ഗോവയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന നടന്റെ സംസ്കാരം വ്യാഴാഴ്ച രാത്രി വൈകി പൂർണ സംസ്ഥാന ബഹുമതികളോടെ നടന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, സിനിമാ രംഗത്തുനിന്ന് ജാക്കി ഷറോഫ്, അനിൽ ശർമ്മ, അനീസ് ബസ്മി തുടങ്ങിയ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. സംഭവത്തിൽ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുമെന്നും പി.എസ്.ഐ നിതിൻ നായിക്കിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണെന്നും ഗോവ പൊലീസ് വ്യക്തമാക്കി.
ghhhfg

