ദുബൈയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന തങ്ങളുടെ പൗരൻമാർക്ക് സാന്പത്തിക സഹായമൊരുക്കി ഫിലിപ്പൈൻസ്


ദുബൈ: കോവിഡ് കാലത്ത് ദുബൈയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന തങ്ങളുടെ പൗരൻമാർക്ക് സാന്പത്തിക സഹായമൊരുക്കി ഫിലിപ്പൈൻസ് സർക്കാർ. യു.എ.ഇയിലെ 26,600 ഫിലിപ്പിനോകളുടെ അക്കൗണ്ടിൽ 730 ദിർഹം വീതമാണ് സർക്കാർ നിക്ഷേപിച്ചത്. പ്രയാസം നേരിടുന്നതായി ചൂണ്ടിക്കാട്ടി 99,869 ഫിലിപ്പീൻസ് പ്രവാസികളാണ് അപേക്ഷ കൈമാറിയത്.

ഇതിൽ അർഹരായ 48000 പേരുടെ പട്ടികയാണ് തയാറാക്കിയത്. ഇതിൽ പകുതിയിലേറെ പേർക്കും സഹായമെത്തിച്ചതായി ദുബൈയിലെ ഫിലിപ്പൈൻ ഓവർസീസ് ലേബർ ഓഫിസ് അറിയിച്ചു. ഇതുവരെ 1.96 കോടി ദിർഹമാണ് ആകെ കൈമാറിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed