ബിജെപിയുടെ വിജയ യാത്രയ്ക്ക് ഇന്ന് തുടക്കം


കാസർഗോഡ്: ബിജെപിയുടെ വിജയ യാത്രയ്ക്ക് ഇന്ന് കാസർഗോഡ് നിന്നും തുടക്കം കുറിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് വിജയ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് താളിപ്പെടുപ്പ് മൈതാനിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യ നാഥ് യാത്ര ഉദ്ഘാടനം ചെയ്യും. 

എല്ലാ ജില്ലകളിലും ബിജെപിയുടെ കേന്ദ്ര−സംസ്ഥാന നേതാക്കളും എൻഡിഎ നേതാക്കളും പങ്കെടുക്കും. മാർച്ച് ആറിന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബിജെപിയുടെ യാത്ര.

You might also like

  • Lulu Exchange
  • Straight Forward

Most Viewed