ഒമാന്‍ കോടതികളില്‍ അടുത്ത വര്‍ഷം മുതല്‍ പ്രവാസി അഭിഭാഷകര്‍ക്ക് വാദിക്കാനാവില്ല


 

മസ്‌കറ്റ്: അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ 600 പ്രവാസി അഭിഭാഷകര്‍ക്ക് ഒമാന്‍ കോടതികളില്‍ വാദിക്കാനാവില്ല. കോടതികളില്‍ കൂടുതല്‍ സ്വദേശി അഭിഭാഷകര്‍ക്ക് അവസരം നല്‍കുക എന്ന സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണിത്. അടുത്ത വര്‍ഷം മുതല്‍ ഒമാനിലെ സുപ്രീംകോടതി ഉള്‍പ്പെടെ വിവിധ കോടതികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസി അഭിഭാഷകര്‍ക്ക് കോടതികളില്‍ ഹാജരാകാനോ വാദിക്കാനോ കഴിയില്ലെന്ന് ഒമാന്‍ നീതിന്യായ, നിയമകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഒമാനി ലോയേഴ്സ് അസോസിയേഷന്‍റെ നിരന്തര അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ് ഒമാന്‍ നീതിന്യായ, നിയമകാര്യ മന്ത്രാലയത്തിന്‍റെ ഈ തീരുമാനം. ഇതോടെ പ്രൈമറി, അപ്പീല്‍, സുപ്രീം കോടതികളില്‍ ഒമാനി അഭിഭാഷകര്‍ക്ക് മാത്രമായിരിക്കും കേസുകള്‍ വാദിക്കാന്‍ അവസരം ലഭിക്കുക.

You might also like

  • Straight Forward

Most Viewed