കെപിസിസിയിൽ നേതൃമാറ്റം ആവശ്യമില്ല


പത്തനംതിട്ട: കെപിസിസിയിൽ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻചാണ്ടി. തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ 14 ജില്ലകളിലേയും നേതാക്കളുമായി അവലോകന ചർച്ച നടത്തി. നേതൃമാറ്റം ഉണ്ടാവില്ലെന്ന് എ.ഐ.സി.സി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. സംസ്ഥാനത്തെ കോൺഗ്രസിൽ തൽക്കാലം നേതൃമാറ്റമുണ്ടാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും നേരത്തെ പ്രതികരിച്ചിരുന്നു. 

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസിൽ തർക്കം രൂക്ഷമാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. യുഡിഎഫ് ഘടകകക്ഷികളും അതൃപ്തി പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കെപിസിസി നേതൃമാറ്റ ചർച്ചകൾ സജീവമായത്.

You might also like

  • Straight Forward

Most Viewed