ഒമാനിൽ 24 മണിക്കൂറിനിടെ 1157 പേർക്ക് കൂടി കൊവിഡ് രോഗബാധ
മസ്കറ്റ്: ഒമാനിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് പത്തു പേർ മരിച്ചു. രാജ്യത്തെ മരണസംഖ്യ 318 ആയി ഉയർന്നു. ഇന്ന് 1157 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 933 പേർ ഒമാൻ സ്വദേശികളാണ്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 66661 ആയതായി ഒമാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 44004 പേർക്ക് രോഗമുക്തി ലഭിച്ചതായും മന്ത്രാലയത്തിന്‍റെ അറിയിപ്പിൽ പറയുന്നു.


