കണ്ണൂരിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ ആലക്കോട് അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിമിരി ചെന്പുക്കരയിലെ ആനകുത്തിയിൽ ശ്യാമള (55) മകൻ സന്ദീപ് (35) എന്നിവരാണ് മരിച്ചത്. സന്ദീപിനെ ഇന്നലെ രാത്രിയിൽ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനിടെ കാണാതായ മാതവ് ശ്യാമളയെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


