ഒമാനിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച വിദേശികൾ പിടിയിൽ
മസ്കറ്റ്: ഒമാനിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച വിദേശികൾ പിടിയിൽ. ഒമാനിലേക്ക് സമുദ്രമാർഗം നുഴഞ്ഞു കയറാൻ ശ്രമിച്ച ഒരു സംഘം ഏഷ്യൻ വംശജരെയാണ് റോയൽ ഒമാൻ പോലീസിന്റെ കോസ്റ്റ് ഗാർഡ് പിടികൂടിയത്. ഷിനാസ് വിലായത്തിലെ കടൽത്തീരത്ത് നിന്നും 5 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കോസ്റ്റ് ഗാർഡ് ഈ സംഘത്തെ തടഞ്ഞത്. ഏഷ്യൻ വംശജരായ 22 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്ന് റോയൽ ഒമാൻ പോലീസിന്റെ വാർത്താ കുറിപ്പിൽ പറയുന്നു. ഇവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റ് ഗാർഡ് അറിയിച്ചു.


