മലയാളിയെ ജോലി ചെയ്യുന്ന ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി
മസ്്ക്കറ്റ് : ഒമാനിൽ മലയാളിയെ ജോലി ചെയ്യുന്ന ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി റഹീം അബ്ദുൽ അസീസിന്റെ മകൻ നൗഫൽ ആബിദ റഹീമിനെയാണ് (25) ജോലി ചെയ്തിരുന്ന കന്പനിയുടെ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു വർഷമായി സിവിൽ എൻജിനീയറായി ഒമാനിൽ ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നൗഫൽ പതിവായി ഓഫീസിൽ വന്ന് താമസിക്കാറുണ്ടായിരുന്നുവെന്ന് ജീവനക്കാർ പോലീസിനോട് പറഞ്ഞു. മൃതദേഹം ഖുറം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

