കൊല്ലം ജില്ല പ്രവാസി സമാജം അംഗത്വ വിതരണ ഉത്ഘാടനം ചെയ്തു


കുവൈറ്റ് സിറ്റി : ‘’സംഘടിത ശക്തി സമൂഹ നന്മക്കു’’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കൊല്ലം ജില്ലയില്‍ നിന്നും തൊഴിലാവശ്യര്‍ത്ഥം കുവൈറ്റിന്‍റെ വിവിധ മേഖലകളില്‍ താമസിക്കുന്ന മുഴുവന്‍ പേരെയും ഒരു കുടക്കിഴില്‍ അണിചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അംഗത്വ വിതരണ കാമ്പയിൻ ആരംഭിച്ചു.

സെന്റ് ബേസിൽ ഓർത്തോഡക്സ് ചർച്ച് വികാരിയും കരുനാഗപ്പള്ളി മണപ്പള്ളി സ്വദേശിയുമായ ഫാദർ മാത്യൂസ് എം. മാത്യൂസിന് അംഗത്വം നൽകി ജനറൽ സെക്രട്ടറി അലക്‌സ് മാത്യൂ ഉത്ഘാടനം ചെയ്തു - പ്രസിഡന്റ് സലിം രാജ് - ട്രഷറർ തമ്പി ലൂക്കോസ്- ജോ: ട്രഷറർ സലിൽ വർമ്മ സെക്രട്ടറിമാരായ പ്രമീൾ പ്രഭാകരൻ - റെജി മത്തായി - ജോ: കൺവീനർ ഷാജി ആയൂർ എന്നിവർ സന്നിഹിതരയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed