ദു­ബൈ­ ഡ്യൂ­ട്ടി­ ഫ്രീ­ നറു­ക്കെ­ടു­പ്പി­ലും ഭാ­ഗ്യം മലയാ­ളി­ക്കൊ­പ്പം


ദു­ബൈ­ : ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലും ഭാഗ്യം മലയാളിക്കൊപ്പം. മലയാളിയായ പിന്റോ പോൾ തൊമ്മനയ്ക്കാണ് ഒന്നാം സമ്മാനമായ ഒരു മില്യൺ യു.എസ് ഡോളർ (ഏതാണ്ട് ആറരക്കോടി രൂപ) ലഭിച്ചത്. 36കാരനായ പിന്റോ ഷാർജയിലെ ഒരു വർക്ക്ഷോപ്പിൽ ജീവനക്കാരൻ ആണ്. സുഹൃത്തായ ഫ്രാൻസിസ് സെബാസ്റ്റ്യനുമായി ചേർന്നാണ് പിന്റോ ഭാഗ്യം പരീക്ഷിച്ചത്.  

 ഒാൺലൈനിൽ നിന്നെടുത്ത 268 സീരിസിലെ 2465 എന്ന ടിക്കറ്റ് നന്പറാണ് ഇരുവർക്കും ഭാഗ്യം കൊണ്ടുവന്നത്. ടിക്കറ്റ് തുക സുഹൃത്തുക്കളായ രണ്ടുപേരും വീതിച്ചെടുക്കുകയായിരുന്നു. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടന്നത്. ‘അപ്രതീക്ഷിതമായ ഈ സമ്മാനത്തിന് ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി പറയുന്നു. ഞങ്ങൾ രണ്ടു പേർക്കും വളരെ സന്തോഷമുണ്ട്. സുഹൃത്തിനൊപ്പം ഞാനും വളരെ ആകാംഷയിലാണ്. ഞങ്ങൾ രണ്ടുപേരും നാളെ ദുബൈ ഡ്യൂട്ടി ഫ്രീ സന്ദർശിക്കും’ പിന്റോ പറഞ്ഞു.   ഈ വർഷം മാത്രം നിരവധി മലയാളികൾക്ക് യു.എ.ഇയിലെ നറുക്കെടുപ്പുകളിൽ വന്പൻ സമ്മാനങ്ങൾ ലഭിച്ചിരുന്നു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയായ ജോൺ വർഗീസിന് 21 കോടി ലഭിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed