ഒമാ­നിൽ തൊ­ഴിൽ വി­സാ­ നി­രോ­ധനം വ്യാ­പി­പ്പി­ക്കു­ന്നു­


മസ്‌ക്കറ്റ് : തൊഴിൽ വിസാ നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രവാസികളുടെ തൊഴിൽ അവസരങ്ങൾ വീണ്ടും കുറയുമെന്നും സൂചന നൽകി മാനവവിഭവ ശേഷി മന്ത്രാലയം. ജനുവരി 25 മുതൽ‍ 87 തസ്തികകളിലേക്കാണ് വിസാ നിയന്ത്രണം കൊണ്ടുവന്നത്. ആറ് മാസത്തേക്കാണിത്. എന്നാൽ‍, ജൂലൈയിൽ നിരോധന കാലാവധി പൂർത്തിയാകുന്നതോടെ നിരീക്ഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ തൊഴിൽ മേഖലകളെ കൂടി പരിധിയിലേക്ക് കൊണ്ടുവരുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർ‍ട്ട് ചെയ്യുന്നു.

അതേസമയം, ആറുമാസക്കാലത്തിനുള്ളിൽ 25000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള മന്ത്രിസഭാ കൗൺസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 20000 പേർക്ക് വരെ ഇതിനോടകം തൊഴിൽ‍ നിയമനം നൽകിക്കഴിഞ്ഞു. മന്ത്രിസഭാ ഉത്തരവിന് പിന്നാലെയാണ് 87 തസ്തികകളിൽ‍ വിസാ നിരോധനം പ്രഖ്യാപിച്ചത്.

ഇതോടൊപ്പം സ്വദേശിവൽക്കരണം നടപ്പിൽ വരുത്തുന്നതിൽ പരാചയപ്പെട്ട കന്പനികൾക്ക് താഴിടുകയും ചെയ്തു. നിരവധി കന്പനികൾക്ക് പുതിയ വിസ അനുവദിക്കില്ലെന്നും വിദേശി ജീവനക്കാരുടെ തൊഴിൽ കരാർ നീട്ടിനൽകില്ലെന്നും സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. മാസങ്ങൾക്കിടെ മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിനു പേരാണു തൊഴിൽ‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയത് കന്പനികളുടെ പുതിയ റിക്രൂട്ട്‌മെന്റും നിലച്ചിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed