ദു­ബൈ­യിൽ ഗു­രു­തരമല്ലാ­ത്ത കേ­സു­കളിൽ‍ അറസ്റ്റി­ലാ­കു­ന്നവർ പാ­സ്‌പോ­ർ‍­ട്ട് കെ­ട്ടി­വെ­യ്ക്കേ­ണ്ടതി­ല്ല


ദുബൈ : ദുബൈയിൽ ഗുരുതരമല്ലാത്ത കേസുകളിൽ അറസ്റ്റിലാകുന്നവർക്ക് ജാമ്യത്തിലിറങ്ങാൻ ഇനി മുതൽ പാസ്‌പോർട്ട് കെട്ടിവെയ്ക്കേണ്ടി വരില്ല. സ്മാർട്ട് ബെയിൽ സംവിധാനം നടപ്പിലാക്കുന്നതോടെയാണ് മാറ്റം.

ദുബൈയിൽ ഗുരുതരമല്ലാത്ത കേസുകളിൽ അറസ്റ്റിലാകുന്ന പ്രതിയുടെയും, ജാമ്യത്തിലെടുക്കുന്ന ആളുടെയും വിവരങ്ങൾ പോലീസ് ഇനി മുതൽ ഇലക്ട്രോണിക് റെക്കോഡായി സൂക്ഷിക്കും. ഇത്തരത്തിൽ രേഖപ്പെടുത്തിയാൽ പിന്നെ പ്രതിക്ക് പാസ്‌പോർ‍ട്ട് കൈവശം ഉണ്ടെങ്കിൽ പോലും രാജ്യം വിടാനാകില്ല, ആയതിനാൽ‍ ഇനി മുതൽ ജാമ്യത്തിന് പാസ്‌പോർ‍ട്ട് കെട്ടിവെക്കേണ്ടതില്ല. പ്രതികൾക്ക് വിസ പുതുക്കാനും പാസ്‌പോർട്ട് പുതുക്കാനുമെല്ലാം ഇതുമൂലം സാധിക്കും.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed