കലാഭവൻ സംഗീത-നൃത്തവിദ്യാലയത്തിന്റെ പന്ത്രണ്ടാം വാർഷികം ഫെബ്രുവരി 2ന്


മസ്‌കറ്റ് : മസ്‌കറ്റിലെ കലാഭവൻ സംഗീത-നൃത്തവിദ്യാലയത്തിന്റെ പന്ത്രണ്ടാം വാർഷികം ഫെബ്രുവരി 2 നു അൽഫലാജ് ഹോട്ടലിന്റെ ഗ്രാൻഡ് ഹാളിൽ അരങ്ങേറും. ഒമാനിലെ ഇന്ത്യൻ അംബാസിഡർ ഇന്ദ്രമണി പാണ്ഡെയാണ് ചടങ്ങിന്റെ മുഖ്യാഥിതി. മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച ശങ്കർ ചടങ്ങിന്റെ മറ്റൊരു വിശിഷ്ട അതിഥിയായിരിക്കും. 80 കളിലെ മലയാള സിനിമകളിൽ നിറസാന്നിധ്യമായിരുന്നു ശങ്കർ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ഒരു തലൈ രാഗം തുടങ്ങി നിരവധി സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളിൽ നായകവേഷം ചെയ്ത ശങ്കർ അഭിനയത്തിലെന്നപോലേ സംവിധാന രംഗത്തും തന്റെ കഴിവ് തെളിയിച്ചു.

കലാഭവനിൽ പഠിക്കുന്ന നിരവധി കുട്ടികളും അധ്യാപകരുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. സംഗീതം, നൃത്തം, കീബോർഡ് തുടങ്ങി നിരവധി കോഴ്സുകൾ കലാഭവനിൽ പഠിപ്പിക്കുന്നു. റൂവി, ഖോബ്ബ്ര, അൽഹൈൽ എന്നീ സ്ഥലങ്ങളിലാണ് കലാഭവന്റെ മസ്‌കറ്റിലെ ശാഖകൾ.

വൈകുന്നേരം 6.30 നു തുടങ്ങുന്ന കലാഭവന്റെ വാർഷിക പരിപാടിയിൽ പ്രവേശനം തീർത്തും സൗജന്യമാണ്. ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ ജദീദ് എക്സ്ചേഞ്ച് മുഖ്യ പ്രായോജകരാണ്. വാർഷിക ആഘോഷത്തിന്റെ ഭാഗമായി കലാഭവനിൽ ചിത്രരചന പഠിക്കുന്ന കുട്ടികളുടെ ചിത്രപ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെണ്ടേണ്ട നമ്പർ 24492287, 24788450, 24423020

You might also like

  • Lulu Exchange
  • Straight Forward

Most Viewed