കാർ രഹിത ദിനമാചരിക്കാൻ ദുബൈ മു­നി­സി­പ്പാ­ലി­റ്റി­


ദുബൈ : ദുബൈ മുനിസിപ്പാലിറ്റി ഫെ ബ്രുവരി നാല് കാർ രഹിത ദിനമായി ആചരിക്കും. മുനിസി പ്പാലിറ്റി സംഘടിപ്പിക്കുന്ന ഒന്പതാമത് കാർ രഹിത ദിനാചരണമാണ് ഫെബ്രുവരി നാലിന് നടക്കുകയെന്ന് ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു. കാർബൺ മലിനീകരണം കുറച്ച് പരിസ്ഥിതി സംരക്ഷിക്കാൻ വേണ്ടിയാണ് കാർ രഹിത ദിനം ആചരിക്കുന്നത്.

അൽ ഐൻ, അജ്മാൻ, റാസൽഖൈമ മുനിസിപ്പാലിറ്റികൾ കൂടി കാർ രഹിത ദിനാചരണ ത്തിൽ പങ്കാളികളാകും. കൂടാതെ, വിവിധ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയും പങ്കെടുക്കും. കഴിഞ്ഞ വർഷം 2,444 വ്യക്തികളും ഇരുനൂറോളം സ്ഥാപനങ്ങളും പങ്കെടുത്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed